തിരുവനന്തപുരത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി |suicide death

ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.
death
Published on

തിരുവനന്തപുരം : വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം നടന്നത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ‌ ദിവ്യയെ കണ്ടത്. ഉടൻ തന്നെ നെറ്റിനുള്ളിൽ കയറ്റി കരയിലെത്തിച്ചു. പിന്നാലെ വിതുര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ ആയിരുന്നു വീട്ടമ്മ. ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നെങ്കിലും അവിടേക്കും പോയിരുന്നില്ല. ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പ് ജീവനക്കാരനാണ്.

Related Stories

No stories found.
Times Kerala
timeskerala.com