

പത്തനംതിട്ട: കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്.ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് മായയെ വിധേയയാക്കിയിരുന്നു.വീട്ടമ്മയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.അതേസമയം , സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നതിനാലാണ് നടപടികൾ സ്വീകരിച്ചതെന്നും, ബന്ധുക്കളെ പൂർണ്ണമായി ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയകൾ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ല.