
തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയോടെ വാടകവീട്ടിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിലത്ത് വീണുകിടക്കുന്ന ഷീനയെ 12-കാരിയായ മകളാണ് ആദ്യം കണ്ടത്. തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു.
അയൽവാസികളും പോലീസും ചേർന്ന് വീട്ടമ്മയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് പതിവായിരുന്നെന്ന് പോലീസ്.