
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.കാൽനട യാത്രക്കാരായ സ്ത്രീകളെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെ ഉണ്ടയായിരുന്ന ബിന്ദുവി(50)നാണ് ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോഴാണ് കാറിടിച്ചത്.