വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം |woman death

ചെറുതുരുത്തി ആമിന (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.
woman death
Published on

തൃശൂർ : വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.

വീട്ടിൽ വളർത്തുന്ന ആടുകൾക്ക് തീറ്റയായി പുല്ല് പറിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. ആള്‍താമസമില്ലാത്ത വീടിന്റെ കാലപ്പഴക്കം ഉള്ള ചുമർ മഴയിൽ നനഞ്ഞ് നിന്നതാണ് അപകടത്തിന് കാരണമായത്.

Related Stories

No stories found.
Times Kerala
timeskerala.com