ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം |woman death

കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരണപ്പെട്ടത്.
woman death
Published on

കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com