
കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ തുണിയിലേക്ക് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴ സ്വദേശി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരണപ്പെട്ടത്. ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ ചൂട് പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്ന തുണിയിലേക്ക് തീ പടരുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. മറിയപ്പള്ളി മുട്ടത്തെ അനിയത്തിയുടെ മകന്‍റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്.
പാകം ചെയ്യുന്നതിനിടെ തുണിയിൽ തീ പിടിക്കുകയും തുടർന്ന് അംബികയുടെ വസ്ത്രത്തിലേക്ക് പടർന്ന് പിടികൂടുകയായിരുന്നു.തീ ആളിപ്പടർന്നതോടെ അംബികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.