വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ സ്റ്റേ ​വ​യ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ​ മരിച്ചു |death

പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പു​ത്ത​ൻ​പു​ര​യി​ൽ സ​ര​ള (64) ആ​ണ് മ​രി​ച്ച​ത്.
death
Published on

ഹ​രി​പ്പാ​ട്: ‌‌വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ സ്റ്റേ ​വ​യ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ​ മരിച്ചു.പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ര​ഘു​വി​ന്‍റെ ഭാ​ര്യ സ​ര​ള (64) ആ​ണ് മ​രി​ച്ച​ത്. സ​ര​ളക്കൊപ്പമുണ്ടായിരുന്ന പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് നേ​ര്യം പ​റ​മ്പി​ൽ വ​ട​ക്ക​തി​ൽ ശ്രീ​ല​ത​യെ (52) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇവരെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ന് ​പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പ​ന​മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ അപകടം ഉണ്ടായത്. പാ​ട​ത്തു നി​ന്ന് വി​ശ്ര​മി​ക്കാ​നാ​യി ക​ര​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ സ്റ്റേ ​വ​യ​റി​ൽ ഇ​വ​ർ പി​ടി​ക്കു​ക​യാ​യി​രു​ന്നു.ആ​ദ്യം സ്റ്റേ ​വ​യ​റി​ൽ പി​ടി​ച്ച ശ്രീ​ല​ത ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ണു. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ സ​ര​ള​യും ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com