പാലക്കാട് : ആലത്തൂർ വാനൂരിൽ സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇരട്ടക്കുളം മണ്ണയം കാട്ടിൽ ദീപു ഭാര്യ സുമ (38) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവും രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുമ മരിച്ചു. പരിക്കേറ്റ ഭർത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.