
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം കടലില്‍ ചാടിയ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലിനെയാണ് സാഹസികമായി പൊലീസും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
പുതുക്കുറിച്ച സ്വദേശി ജുബൈറയുടെ മാലയാണ് പ്രതി പൊട്ടിച്ച് ഓടിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പൊലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കടലിൽ ചാടുകയായിരുന്നു.
ഒരു കടയിൽ നിന്നും ഉടമയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി 5000 രൂപ പിടിച്ചുപറിച്ചിരുന്നു. തുടര്‍ന്ന് കടക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിന്തുടര്‍ന്നെത്തുകയും ചെയ്തു. ഈ സമയത്താണ് പ്രതി വീട്ടമ്മയുടെ സ്വർണ്ണ മാലയും പൊട്ടിച്ച് ഓടിയത്.പ്രതിക്കെതിരെ കഠിനംകുളം സ്റ്റേഷനില്‍ മാത്രം ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.