കൊല്ലം : തേവലക്കര ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ വീടാണിത്.(House for Mithun's family)
നിർമ്മാണം മൂന്നര മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് വിവരം. വീടിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് മന്ത്രി വി ശിവൻകുട്ടിയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവായി ശേഷിക്കുകയാണ് കുഞ്ഞു മിഥുൻ്റെ വിടവാങ്ങൽ.
നല്ലൊരു വീട്ടിൽ കിടക്കണമെന്ന ആ കുരുന്നിൻ്റെ ആഗ്രഹം നടന്നില്ലെങ്കിലും അവൻ്റെ കുടുംബത്തിന് ആ തണൽ ലഭിക്കാൻ പോവുകയാണ്. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ധനസഹായവും കൈമാറി.