ഓടിട്ട വീട് പൂർണമായി കത്തിനശിച്ചു; സംഭവം ആലപ്പുഴയിൽ | fire

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
fire
Updated on

ആലപ്പുഴ: മുല്ലയ്ക്കലിൽ ഓടുമേഞ്ഞ വീട് പൂർണ്ണമായും കത്തി നശിച്ചു(fire). മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മഠത്തിലെ അരവിന്ദിന്‍റെ വീടാണ് കത്തി നശിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അഗ്നിബാധ ഉണ്ടായ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതേസമയം സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ കടക്കാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

ഇവർ എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വീട് പോരണമായും അതി നശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com