Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് വീട് തകർന്നു വീണു: ഉറങ്ങിക്കിടന്ന 12 വയസ്സുകാരന് പരിക്ക് |...

കൊല്ലത്ത് വീട് തകർന്നു വീണു: ഉറങ്ങിക്കിടന്ന 12 വയസ്സുകാരന് പരിക്ക് | House collapses

🎙️ Latest Podcast

കൊല്ലം: പുനലൂർ കോട്ടവട്ടത്ത് പുലർച്ചെ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് പന്ത്രണ്ട് വയസ്സുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.(House collapses in Kollam, 12-year-old boy injured while sleeping)

വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂര നിലംപതിച്ചത്. വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.

മൺകട്ട ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ചുമരുകൾ നേരത്തെ തന്നെ വിണ്ടുകീറിയ നിലയിലായിരുന്നു. മേൽക്കൂരയിൽ ചോർച്ചയുണ്ടായിരുന്നതിനാൽ ടാർപ്പോളിൻ കെട്ടിയാണ് കുടുംബം കഴിഞ്ഞിരുന്നത്. കാലപ്പഴക്കവും മഴയുമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ പന്ത്രണ്ടുകാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.