Heavy rain : കോഴിക്കോട് ശക്തമായ മഴയിൽ വീട് തകർന്നു : തനിയെ കഴിയുന്ന വയോധിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

നാട്ടുകാർ ചേർന്നാണ് ഇവർക്കുള്ള സഹായങ്ങൾ നൽകിയത്.
Heavy rain : കോഴിക്കോട് ശക്തമായ മഴയിൽ വീട് തകർന്നു : തനിയെ കഴിയുന്ന വയോധിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Published on

കോഴിക്കോട് : പെരുമഴയിൽ കോഴിക്കോട് തൊട്ടുമുക്കത്ത് വീട് തകർന്നു. തനിയെ താമസിച്ചിരുന്ന വയോധിക തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മറിയാമ്മ എന്ന 72കാരിയുടെ വീടാണ് തകർന്ന് വീണത്. (House collapsed in Kozhikode due to heavy rain)

പാചകം പൂർത്തിയാക്കി പ്രാർത്ഥിക്കുന്നതിനായി ഇവർ വരാന്തയിൽ വന്നിരുന്നു. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മേൽക്കൂരയൊന്നാകെ തകർന്ന് വീണത്.

പിന്നാലെ ഇവർ മുറ്റത്തേക്ക് ചാടി. അതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചത്. നാട്ടുകാർ ചേർന്നാണ് ഇവർക്കുള്ള സഹായങ്ങൾ നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com