വീട്ടിൽ കയറി മോഷണം ; പ്രതി അറസ്റ്റിൽ |House burglary

അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
theft arrest
Published on

കൊച്ചി: വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ.ഉദയംപേരൂർ മണകുന്നം കരയിൽ നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിൽ കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും പണവും മോഷ്ടിച്ചത്. വീട്ടിൽ രാവിലെ 7 മണിയോടെ എത്തി പ്രതി അടുക്കള വഴി അകത്തു കടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മോഷണ മുതൽ പൊലീസ് കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com