തിരുവനന്തപുരം : വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി സ്വർണവും പണവും കവര്‍ന്നകേസിൽ പ്രതി അറസ്റ്റിൽ. വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുണിനെ(19) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പോലീസ്.
കഴിഞ്ഞ 30-ന് പുലര്‍ച്ചെ കവർച്ച നടത്തിയത്. ഹാര്‍ബര്‍ റോഡില്‍ വട്ടവിള ഹീരയില്‍ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാം സ്വര്‍ണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്.
തമിഴ്നാട്ടില്‍ പ്രതി നടത്തിയ വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.