കൊല്ലത്ത് ബിരിയാണി നല്‍കിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചു |crime

ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് ആക്രമിച്ചത്.
police case
Published on

കൊല്ലം : കൊല്ലത്ത് ബിരിയാണി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചു.ഇരവിപുരം വഞ്ചികോവിലില്‍ നെല്ലിക്ക ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് രണ്ട് പേര് ചേർന്ന് ആക്രമിച്ചത്.

സംഭവത്തില്‍ വാളത്തുങ്കല്‍ സ്വദേശികളായ അച്ചു, കണ്ണന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബിരിയാണി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് എഫ്.ഐ.ആറിലും പറയുന്നു. ആക്രമണത്തില്‍ രാഹുലിന് തലയ്ക്കും കാലിനും പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com