രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല; വിവരാവകാശ കമീഷണർ | RTI Commissioner

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല; വിവരാവകാശ കമീഷണർ |  RTI Commissioner
Published on

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ ആശുപത്രി മാനേജ്മെൻറുകൾക്ക് തടഞ്ഞുവയ്ക്കാൻ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിര്വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ( RTI Commissioner)

രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന രൂപത്തിൽ കൊടുക്കുമെന്നും നല്കിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷക്കുണ്ടെന്നും 48 മണിക്കൂറിനകം ഡി.എം.ഒ അത് വാങ്ങി നല്കുമെന്നും അദ്ദേഹം അറിയിച്ചു.

മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. സ്വകാര്യ ചികിത്സാ രംഗവും മരുന്ന് വ്യാപാരവും ചൂഷണമേഖലയായി മാറിയിട്ടുണ്ട്. രോഗീസൗഹൃദ ചികിത്സാ രീതിയായ അക്യൂപങ്ങ്ചർ മേഖലയിൽ ഓഡിറ്റിങും ഗവേഷണവും വേണമെന്നും ഡോ.അബ്ദുൽ ഹക്കീം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com