
തിരുവനന്തപുരം : ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. (Hospital staff found dead in Trivandrum)
ഇവർ ശാസ്തമംഗലത്തെ ആശുപത്രിയിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. രണ്ടു ദിവസമായി യുവതിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനാൽ പോലീസിൽ പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.