Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു': കേന്ദ്ര ബജറ്റിനെ കുറിച്ച് മന്ത്രി...

‘കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: കേന്ദ്ര ബജറ്റിനെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Union Budget 2026-27

🎙️ Latest Podcast

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിനും പി. സന്തോഷ് കുമാർ എം.പിയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.(Hopefully Kerala will get the attention it deserves, Minister Roshy Augustine on the Union Budget 2026-27)

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനായി പ്രത്യേക സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലമായി കേരളം ഉന്നയിക്കുന്ന എയിംസ് എന്ന ആവശ്യം ഇത്തവണയെങ്കിലും പ്രഖ്യാപിക്കപ്പെടുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രാനുമതിയും ഫണ്ടും കേരളം പ്രതീക്ഷിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്നും ജി.എസ്.ടി വിഹിതത്തിലെ കുറവ് പരിഹരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം കൃത്യമായ പ്ലാനിംഗോടെയാണ് ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. അർഹമായ പരിഗണന ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Previous article
Next article