
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്.
15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും അടക്കം ഇയാളിൽ നിന്ന് കവർന്നു. ഹണി ട്രാപ്പിൽ പെടുത്തിയ ശേഷമാണ് അനുരാജിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.