പത്തനംതിട്ട : ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി ഉപദ്രവിച്ച കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് സംഭവം. (Honey trap case arrest in Pathanamthitta)
രണ്ടു യുവാക്കളെ ക്രൂരമായി ആക്രമിച്ചത് ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. തട്ടിപ്പിനിരയായത് ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ ബിന്നുകൾ അടിച്ചുവെന്നും, കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മർദ്ദിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും ഇതിൽ പറയുന്നു. ശേഷം ഇവരുടെ പണവും ഫോണും തട്ടിയെടുത്തു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു ക്രൂര പീഡനം.