Rahul Mamkootathil : 'എന്നെ മോശമായി ചിത്രീകരിച്ചു, രാഹുൽ ഇരയാക്കിയ ഒരുപാട് പേരെ അറിയാം, ധൈര്യമുണ്ടെങ്കിൽ മാന നഷ്ടക്കേസ് നൽകട്ടെ, ഷാഫി പറമ്പിലിന് പരാതി നൽകി': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കർ

രാഹുൽ ഇരയാക്കിയ ഒരുപാട് പേരെ അറിയാമെന്നും, അതിൽ വനിതാ കോൺഗ്രസ് പ്രവർത്തകരും ഉണ്ടെന്നും, ഷാഫിക്ക് എല്ലാം അറിയാമെന്നും അവർ പറഞ്ഞു.
Rahul Mamkootathil : 'എന്നെ മോശമായി ചിത്രീകരിച്ചു, രാഹുൽ ഇരയാക്കിയ ഒരുപാട് പേരെ അറിയാം, ധൈര്യമുണ്ടെങ്കിൽ മാന നഷ്ടക്കേസ് നൽകട്ടെ, ഷാഫി പറമ്പിലിന് പരാതി നൽകി': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കർ
Published on

തിരുവനന്തപുരം : യുവ എഴുത്തുകാരി ഹണി ഭാസ്കർ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ രംഗത്തെത്തി. തന്നോട് ചാറ്റ് ചെയ്യുകയും മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അവർ പറഞ്ഞു. എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും ഇങ്ങോട്ട് സംസാരിക്കാൻ വരുന്നുവെന്ന് ഗമ പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. (Honey Bhaskar against Rahul Mamkootathil )

തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് രാഹുലിൻ്റെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണെന്നും അവർ പറയുന്നു. രാഹുൽ ഇരയാക്കിയ ഒരുപാട് പേരെ അറിയാമെന്നും, അതിൽ വനിതാ കോൺഗ്രസ് പ്രവർത്തകരും ഉണ്ടെന്നും, ഷാഫിക്ക് എല്ലാം അറിയാമെന്നും അവർ പറഞ്ഞു.

അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും, ധൈര്യമുണ്ടെങ്കിൽ രാഹുൽ മാന നഷ്ടക്കേസ് കൊടുക്കട്ടെയെന്നും പറഞ്ഞ അവർ, ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com