കോഴിക്കോട് : പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ശ്രീഥരന് കടിയറ്റത്. കടിയേറ്റതിന് പിന്നാലെ കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരന്‍ നാട്ടുകാരെ വിവരമറിയിക്കുയും ഓടിക്കൂടിയ നാട്ടുകാര്‍ കുറുക്കനെ കൊല്ലുകയും ചെയ്തു.