
കൊല്ലം: കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും ഷോക്കറ്റു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്രദേശത്തെ വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണത്.