
കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ് മരണപ്പെട്ടത്.
വ്യാഴം പകൽ 12.45ഓടെയാണ് അപകടം ഉണ്ടായത്. തോട്ടത്തിൽവീണ് കിടക്കുന്നതുകണ്ട മുഹമ്മദ്ഷയെ പ്രദേശവാസികൾ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്ത് ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാകാം വൈദ്യുതിക്കമ്പി പൊട്ടിവീണത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ കെഎസ്ഇബിയില്‍ പരാതി നല്‍കിയിരുന്നതായി സമീപവാസികള്‍ പറയുന്നു.