Kerala
Holiday : ഓണം വാരാഘോഷ സമാപനം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്‌കൂളുകൾക്കും നാളെ അവധി
ഘോഷയാത്ര കടന്ന് പോകുന്ന റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല.
തിരുവനന്തപുരം : നാളെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് ഈ നടപടി. (Holiday in Trivandrum on Tomorrow)
തലസ്ഥാന നഗരിയിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെ നിയന്ത്രണം ഉണ്ടാകും. ഘോഷയാത്ര കടന്ന് പോകുന്ന റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല.