
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു(Holiday). കിളിരൂർ എസ്.വി.ജി.പി. എച്ച്.എസ്, കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
കളക്‌ടറുടെ നിർദേശപ്രകാരം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ, മറ്റു മതപഠനശാലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.