ഹോളിഡേ ബ്രാന്‍ഡായ പിക്‌യുവര്‍ട്രെയില്‍ കൊച്ചിയില്‍ സ്‌റ്റോര്‍ ആരംഭിച്ചു

ഹോളിഡേ ബ്രാന്‍ഡായ പിക്‌യുവര്‍ട്രെയില്‍ കൊച്ചിയില്‍ സ്‌റ്റോര്‍ ആരംഭിച്ചു
Published on

കൊച്ചി: മികച്ച അന്താരാഷ്ര്ട ഹോളിഡേ പാക്കേജുകള്‍ ഒരുക്കുന്നതിന് പ്രശസ്തമായ ഇന്ത്യയിലെ പ്രമുഖ ഹോളിഡേ ബ്രാന്‍ഡായ പിക്‌യുവര്‍ട്രെയില്‍ കൊച്ചിയില്‍ പുതിയ സ്‌റ്റോര്‍ ആരംഭിച്ചു. ഉപഭോക്താകള്‍ക്ക് യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യവും സാങ്കേതികമായി പിന്തുണയുള്ളതുമായ രീതിയില്‍ എത്തിക്കാന്‍ കമ്പനിയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ് കൊച്ചിയിലെ അവരുടെ പുതിയ ഓഫ്ലൈന്‍ സ്‌റ്റോര്‍.

തിരുവനന്തപുരിത്തിന് ശേഷമുള്ള, കമ്പനിയുടെ കേരളത്തിലെ രണ്ടാമത്തെ റീട്ടെയില്‍ ഔട്ട്ലെറ്റാണിത്. പിക്‌യുവര്‍ട്രെയിലിന്റെ ദക്ഷിണേന്ത്യയിലെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന നിര്‍ണായക വിപണിയായി കേരളം ഉയര്‍ന്നുവന്നിട്ടുണ്ട്. ആഗോളതലത്തില്‍ പ്രവാസികള്‍, അന്താരാഷ്ര്ട യാത്രകളോടുള്ള ശക്തമായ അടുപ്പം, ഉയര്‍ന്ന ഡിജിറ്റല്‍ സ്വീകാര്യത എന്നിവയ്ക്ക് പേരുകേട്ട കേരളത്തിന്റെ സഞ്ചാര പ്രൊഫൈല്‍ പിക്‌യുവര്‍ട്രെയിലിന്റെ ഓഫറുമായി അടുത്തുനില്‍ക്കുന്നതാണ്. 2025-ല്‍ ദക്ഷിണേന്ത്യയിലെ കമ്പനിയുടെ ബുക്കിംഗുകളുടെ 10% കേരളത്തില്‍ നിന്നാണ്. യൂറോപ്പിലേക്ക് പോകുന്ന കുടുംബങ്ങളായാലും, തെക്കുകിഴക്കന്‍ ഏഷ്യ പര്യവേക്ഷണം ചെയ്യുന്ന ദമ്പതികളായാലും, മിഡില്‍ ഈസ്റ്റിലുടനീളം ആഴത്തിലുള്ള അനുഭവങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഗ്രൂപ്പുകളായാലും, കേരളത്തിലെ യാത്രക്കാര്‍ സുഖസൗകര്യങ്ങള്‍, അതുല്യമായ അനുഭവങ്ങള്‍ എന്നിവയെ ഇഷ്ടാനുസൃതമാക്കിയ അന്താരാഷ്ര്ട അവധിദിനങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നു.

സമീപകാല ബുക്കിംഗുകള്‍ പരിശോധിച്ചാല്‍ വിനോദയാത്രകളും ഹണിമൂണ്‍ ട്രിപ്പും യാത്ര ചെയ്യാനുള്ള കാരണങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നു. ബാലി, മാലിദ്വീപ്, വിയറ്റ്‌നാം, സിംഗപ്പൂര്‍, തായ്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടവയാണ്. ജല കായിക വിനോദങ്ങള്‍, സാംസ്കാരിക ടൂറുകള്‍, ബീച്ച് സൈഡ് പര്യവേക്ഷണങ്ങള്‍ തുടങ്ങിയ അനുഭവങ്ങളാണ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്

ഉയര്‍ന്ന നിലവാരമുള്ളതും ഓര്‍മകളാല്‍ സമ്പന്നവുമായ അനുഭവങ്ങള്‍ നല്‍കുന്ന ഹ്രസ്വകാല, വേഗത്തിലുള്ള വിനോദയാത്രകള്‍ക്കും ഇവിടെ വ്യക്തമായ മുന്‍ഗണനയുണ്ട്,

ചിന്താശേഷിയുള്ള സഞ്ചാരികളുടെ നഗരം എന്ന നിലയില്‍ കൊച്ചിയില്‍ ഞങ്ങള്‍ക്ക് പ്രത്യേകമായ സ്ഥാനം ഉണ്ട.് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നവരും, അനുഭവങ്ങളില്‍ ആഴത്തില്‍ മുഴുകുന്നവരുമായവര്‍, ഗള്‍ഫ് മേഖലയില്‍ നേരത്തെ പരിചയം ഉള്ളതിനാല്‍ അന്താരാഷ്ര്ട അവധികള്‍ക്കു കൂടുതല്‍ പരിചിതരാണ്. കേരളം ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിപണികളില്‍ ഒന്നാണ്. സംസ്ഥാനത്തുനിന്നുള്ള യാത്രക്കാര്‍ സാധാരണയായി ദൈര്‍ഘ്യമേറിയ യാത്രകള്‍ ബുക്ക് ചെയ്യുകയും, വിശദമായ ഗവേഷണം നടത്തിയ, വ്യക്തിഗതമായി ഇഷ്ടാനുസൃതമാക്കിയ യാത്രാമാര്‍ണ്മങ്ങളിലേക്കും കൂടുതല്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്നു. ഇത് പിക്‌യുവര്‍ട്രെയിലില്‍ഞങ്ങള്‍ ഒരുക്കിയ സേവനങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുവെന്ന് പിക്‌യുവര്‍ട്രെയില്‍ സിഇഒയും സഹസ്ഥാപകനുമായ ഹരി ഗണപതി വ്യക്തമാക്കി.

കൊച്ചിയില്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതോടെ, യുവ പ്രൊഫഷണലുകളും കുടുംബങ്ങളും മുതല്‍ ഹണിമൂണിന് പോകുന്നവരും വിരമിച്ചവരും വരെയുള്ള കേരളത്തിലെ ആഗോള ചിന്താഗതിക്കാരായ സഞ്ചാരികളുമായുള്ള ബന്ധം പിക്‌യുവര്‍ട്രെയില്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുങ്ങുകയാണ്. ഈ വികാസം ബിസിനസ്സ് വളര്‍ച്ചയെ മാത്രമല്ല, ലോകം പര്യവേക്ഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സമൂഹങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് സാന്നിധ്യമുണ്ടാകാനുള്ള പ്രതിബദ്ധതയെയും സൂചിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com