
കണ്ണൂർ: ഹോളി ആഘോഷത്തിനിടെ പയ്യന്നൂര്‍ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാർഥി അർജുനന്റെ വാരിയെല്ലിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആഘോഷത്തിനിടെ ഒന്നാം വർഷ വിദ്യാർഥികളും രണ്ടാം വർഷക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അർജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.