
ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിറക്കി.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകാനും ശിപാർശ ചെയ്യുന്നു.
സംശയങ്ങൾക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സഹായ കേന്ദ്രം 934233053, ടോൾ ഫ്രീ നമ്പർ ഡി.ടി.എച്ച് 104 എന്നിവയിൽ ബന്ധപ്പെടാമെന്ന് കലക്ടർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.