
കൊച്ചി: പ്രമുഖ മൊബൈല്‍ ഡിവൈസ് നിര്‍മാതാക്കളായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി)പുതിയ മൂന്ന് ഉല്‍പ്പന്നങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രത്യേക വിലയില്‍ എച്ച്എംഡി വൈബ് 5ജി, ഫീച്ചര്‍ ഫോണ്‍ നിരയില്‍ എച്ച്എംഡി 101 4ജി, എച്ച്എംഡി 102 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. മൂന്ന് മോഡലുകളും 2025 സെപ്തംബര്‍ 11 മുതല്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, HMD.com എന്നിവ വഴി ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി.
6.67 ഇഞ്ച് എച്ച്ഡി പ്ലസ് എച്ച്‌ഐഡി എല്‍സിഡി ഡിസ്‌പ്ലേയാണ് എച്ച്എംഡി വൈബ് 5ജിക്ക്. 90 ഹേര്‍ട്‌സാണ് റിഫ്രഷ് റേറ്റ്. പിന്‍ഭാഗത്ത് 50എംപി+2എംപി ക്യാമറയും മുന്‍ഭാഗത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 5000 എംഎഎച്ചാണ് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ചാര്‍ജര്‍ ബോക്‌സിനൊപ്പം ലഭിക്കും. യൂണിസോക് ടി760, 6എന്‍എം, 2.2ജിഎച്ച്ഇസഡ് ഒക്റ്റാ കോര്‍ ആണ് ഫോണിന്റെ പ്രവര്‍ത്തന കരുത്ത്. ആന്‍ഡ്രോയിഡ് 15 ആണ് ഓപ്പറേറ്റിങ് സിസ്റ്റം, രണ്ട് വര്‍ഷത്തേക്ക് ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കും. 4ജിബി റാം, 4ജിബി വെര്‍ച്വല്‍ റാം, 128 ജിബി റോം എന്നിങ്ങനെയാണ് മെമ്മറി ശേഷി. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടി, നോട്ടിഫിക്കേഷന്‍ ലൈറ്റ്, ബോക്‌സിനൊപ്പം ജെല്ലി കവര്‍ എന്നിവയും സവിശേഷതകളാണ്. 8,999 രൂപ പ്രത്യേക ഓഫര്‍ വിലയില്‍ എച്ച്എംഡി വൈബ് 5ജി ലഭ്യമാകും.
2 ഇഞ്ച് ക്യൂക്യുവിജിഎ ഡിസ്‌പ്ലേയോടെയാണ് എച്ച്എംഡി 101 4ജി, എച്ച്എംഡി 102 4ജി മോഡലുകള്‍ വരുന്നത്. യുഎസ്ബി ടൈപ്പ്‌സി, ബ്ലൂടൂത്ത്, ഡ്യുവല്‍ സിം, 4ജി കണക്റ്റിവിറ്റികളെ പിന്തുണയ്ക്കും. 1000 എംഎഎച്ചാണ് ബാറ്ററി. 32ജിബി വരെ എക്‌സ്റ്റേണല്‍ മെമ്മറി സപ്പോര്‍ട്ട് ചെയ്യും. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയുണ്ട്. എഫ്എം റേഡിയോ (വയര്‍ഡ്/വയര്‍ലെസ്), എംപി3 പ്ലെയര്‍, ക്ലൗഡ് ആപ്പുകള്‍, പ്രാദേശിക ഭാഷാ പിന്തുണ, വലിയ ബട്ടണുകള്‍, ടോര്‍ച്ച്, ലാനിയാര്‍ഡ് ഹോള്‍ എന്നീ ഫീച്ചറുകളുമുണ്ട്. ഫ്ലാഷോടുകൂടിയ ക്യൂവിജിഎ ക്യാമറയും സ്‌റ്റൈലിഷ് ഡിസൈന്‍ കീപാഡും എച്ച്എംഡി 102 4ജിയുടെ പ്രത്യേകതയാണ്. 1,899 രൂപ പ്രാരംഭ വിലയുള്ള എച്ച്എംഡി 101 4ജി മോഡല്‍ ഡാര്‍ക്ക് ബ്ലൂ, റെഡ്, ബ്ലൂ എന്നീ നിറങ്ങളിലും, 2,199 രൂപ പ്രാരംഭ വില വരുന്ന എച്ച്എംഡി 102 4ജി മോഡല്‍ ഡാര്‍ക്ക് ബ്ലൂ, റെഡ്, പര്‍പ്പിള്‍ എന്നീ നിറഭേദങ്ങളിലും ലഭിക്കും.
ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് എച്ച്എംഡി വൈബ് 5ജി, എച്ച്എംഡി 101 4ജി, എച്ച്എംഡി 102 4ജി എന്നിവ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും, എച്ച്എംഡി വൈബ് 5ജി സ്മാര്‍ട്ട്‌ഫോണിലൂടെ, നെക്സ്റ്റ് ജെന്‍ കണക്റ്റിവിറ്റി ഞങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുകയാണെന്നും എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വാര്‍ പറഞ്ഞു.