
കൊച്ചി: ഈടും മികച്ച പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്ത ടി21 ടാബ് ലെറ്റിന് പ്രത്യേക വില പ്രഖ്യാപിച്ച് എച്ച്എംഡി. 15,999 രൂപ വിലയുള്ള എച്ച്എംഡി ടി21 ടാബ്‌ലെറ്റ് ഇപ്പോള്‍ 14,499 എന്ന പ്രത്യേക ഓഫര്‍ വിലയില്‍ പരിമിത കാലത്തേക്ക് മാത്രമായി HMD.comല്‍ മാത്രമായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
നിരവധി ഫീച്ചറുകളോടെയാണ് ടി21 ടാബ്‌ലെറ്റ് വരുന്നത്. 10.36 ഇഞ്ച് ടുകെ ഡിസ്‌പ്ലേയില്‍ നെറ്റ്ഫ്ലിക്സിന്റെ എച്ച്ഡി വിഡിയോകളും കുട്ടികളില്‍ ജിജ്ഞാസയും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനായി തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കങ്ങളു കാണാം. മുന്നിലും പിന്നിലുമായി ഓട്ടോഫോക്കസും എല്‍ഇഡി ഫ്ളാഷുമുള്ള 8 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. ഒക്ടാ-കോര്‍ യൂണിസോക് ടി612 പ്രോസസറാണ് ടി21ന്റെ കരുത്ത്. 8 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് (512 ജിബി വരെ ഉയര്‍ത്താം), 18വാട്ട് ഫാസ്റ്റ് ചാര്‍ജറോടുകൂടിയ 8200 എംഎഎച്ച് ഓള്‍ഡേ ബാറ്ററി എന്നിവ തടസമില്ലാത്ത കാഴ്ച്ചാനുഭവം ഉറപ്പാക്കും. ആന്‍ഡ്രോയിഡ് 13ലാണ് പ്രവര്‍ത്തനം, ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ഇതിനകം ലഭ്യമായിട്ടുണ്ട്. 4ജി വോയിസ് കോളിങ്, എസ്എംഎസ്, ഡ്യുവല്‍ സിം, വേഗതയേറിയ വൈ-ഫൈ കണക്റ്റിവിറ്റി എന്നിവയെയും എച്ച്എംഡി ടി21 പിന്തുണയ്ക്കുന്നു.
ഓസോ ഓഡിയോ പ്ലേബാക്ക്, ഫേസ് അണ്‍ലോക്ക്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍, ഗൂഗിള്‍ കിഡ്‌സ് സ്‌പേസ്, നെറ്റ്ഫ്ളിക്സ് എച്ച്ഡി സര്‍ട്ടിഫിക്കേഷന്‍, ആക്ടീവ് പെന്‍ സ്‌പ്പോര്‍ട്ട്, ഗൂഗിള്‍ എന്റര്‍പ്രൈസ് റെക്കമെന്‍ഡേഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. നിലവില്‍ എക്‌സ്‌ക്ലൂസീവായി ലഭ്യമായ എച്ച്എംഡി ഫ്യൂഷന്‍ 2025 ജൂലൈ 17 മുതല്‍ വാങ്ങുന്നവര്‍ക്ക് ഒരു പ്രത്യേക ഗെയിമിങ് ബണ്ടില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
വിജയകരമായ ബാര്‍ബി ഫോണ്‍ പുറത്തിറക്കിയതിന് ശേഷം HMD.comലെ തങ്ങളുടെ രണ്ടാമത്തെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമാണ് ടി21 ടാബ്‌ലെറ്റെന്ന് എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വാര്‍ പറഞ്ഞു. ഈ സംരംഭം തങ്ങളുടെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ യാത്രയെ ശക്തിപ്പെടുത്തുക മാത്രമല്ല ഏറ്റവും നൂതന ആശയങ്ങൾ എല്ലാവര്‍ക്കും എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.