
കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി) ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണായ എച്ച്എംഡി ടച്ച് 4ജി അവതരിപ്പിച്ചു. ഈ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ടുള്ള ഈ മോഡല്‍ ഒക്ടോബര്‍ 9 മുതല്‍ ലഭ്യമാവും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രം ഉണ്ടായിരുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ അന്തരം കുറയ്ക്കുന്നതിനായി രൂപകല്‍പന ചെയ്ത ഹൈബ്രിഡ് ഫോണിന് 3,999 രൂപ മാത്രമാണ് വില. സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ലഭ്യമാവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, സാധാരണ ജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള പുതിയ തലമുറയിലെ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായാണ് എച്ച്എംഡി ടച്ച് 4ജി രൂപകല്‍പന ചെയ്തിരിക്കുന്നത്.
ശക്തമായ എസ്30+ ടച്ച് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സുഗമവും ലളിതവുമായ ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസാണ് ഫോണിന്. ക്രിക്കറ്റ് സ്‌കോറുകള്‍, വാര്‍ത്തകള്‍, കാലാവസ്ഥാ വിവരങ്ങള്‍, എച്ച്ടിഎംഎല്‍5 ഗെയിമുകള്‍ എന്നിവയുള്‍പ്പെടെയുള്ള വീഡിയോ, സോഷ്യല്‍, യൂട്ടിലിറ്റി ആപ്ലിക്കേഷനുകളിലേക്ക് നേരിട്ട് ആക്‌സസ് ലഭ്യമാക്കുന്ന ക്ലൗഡ് ആപ്‌സ് സ്യൂട്ടാണ് പ്രധാന സവിശേഷത. എക്‌സ്പ്രസ് ചാറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഏത് ആന്‍ഡ്രോയിഡ്/ഐഒഎസ് സ്മാര്‍ട്ട്‌ഫോണിലേക്കും 13 ഭാഷകളിലായി വീഡിയോ കോളുകള്‍ ചെയ്യാനും വോയിസ് സന്ദേശങ്ങള്‍ അയയ്ക്കാനും ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കെടുക്കാനും കഴിയും. വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട് പിന്തുണയുമുണ്ട്.
ഡ്യുവല്‍ ക്യാമറ, എസ്ഒഎസ് കീ, ഒരു വര്‍ഷത്തെ മാറ്റിവാങ്ങല്‍ ഗ്യാരണ്ടി, ബ്ലൂടൂത്ത്, ഇന്‍ബോക്‌സ് ഫാസ്റ്റ് ചാര്‍ജറോടുകൂടിയ 2000 എംഎഎച്ച് ബാറ്ററി, പ്രൊട്ടക്റ്റീവ് ജെല്ലി കവര്‍, വയര്‍ലെസ്/വയര്‍ഡ് എഫ്എം, എംപി3 പ്ലെയര്‍, ടൈപ്പ്‌സി ചാര്‍ജിങ്, ഫോള്‍ഡര്‍ മാനേജ്‌മെന്റോടുകൂടിയ ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, ടച്ച് യുഐ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സ്യാന്‍, ഡാര്‍ക്ക് ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, HMD.com എന്നിവ വഴി എച്ച്എംഡി ടച്ച് 4ജി വാങ്ങാം.
രാജ്യത്തെ എല്ലാവര്‍ക്കും ഡിജിറ്റലാവണമെന്ന ആഗ്രഹമുണ്ടെങ്കിലും, പലര്‍ക്കും അതിലേക്കുള്ള പ്രവേശനം ഒരു തടസമായി തുടരുകയാണെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡിയുടെ ഇന്ത്യ, എപിഎസി, എഎന്‍ഇസെഡ് വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വര്‍ പറഞ്ഞു. എച്ച്എംഡി ടച്ച് 4ജിയിലൂടെ ഞങ്ങള്‍ ഒരു ഉത്പന്നം പുറത്തിറക്കുക മാത്രമല്ല, ഹൈബ്രിഡ് ഫോണ്‍ എന്ന ഒരു പുതിയ വിഭാഗത്തിന് തുടക്കമിടുകയാണ്. ഓണ്‍ലൈന്‍ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ദശലക്ഷക്കണക്കിന് പുതിയ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായി ഏറെ ശ്രദ്ധയോടെയാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.