
കൊച്ചി: ഹിറ്റാച്ചിയുടെ രണ്ടു എയര്‍ കണ്ടീഷണിംഗ് ഡിസൈന്‍ ആശയങ്ങളായ റെഡ് ക്ലോസെറ്റും എയര്‍ ഹൈവും 2025ലെ റെഡ് ഡോട്ട് ഡിസൈന്‍ കോണ്‍സെപ്റ്റ് അവാര്‍ഡില്‍ അംഗീകാരം നേടി. അതില്‍ എയര്‍ ക്ലോസെറ്റ് 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പുരസ്‌കാരം നേടി, എയര്‍ ഹൈവ് ഡിസൈന്‍ കോണ്‍സെപ്റ്റ് അവാര്‍ഡും നേടി.
ഇന്റീരിയര്‍ ഡിസൈന്‍ ഘടകങ്ങളിലേക്കാണ് ഈ പുതിയ എയര്‍ കണ്ടീഷണിംഗ് ആശയങ്ങള്‍ ഉള്‍പ്പെടുന്നത്. അതിലൂടെ മുറികളുടെ സൗന്ദര്യവും സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്നു.
എയര്‍ ക്ലോസെറ്റ് വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ഫര്‍ണീച്ചര്‍ വിഭാഗത്തിലേക്കാണ് എയര്‍ കണ്ടീഷണര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന അലമാരകളുടെ വലിപ്പവും ഉയരവുമാണ് ഈ ആശയത്തിന് പ്രചോദനമായത്. അലമാരയുടെ വശങ്ങളിലായി എയര്‍ വെന്റുകള്‍ ഉള്‍പ്പെടുത്തിയാണ് വായു വിതരണ സംവിധാനം ഒരുക്കിയത്.
തണുപ്പിക്കല്‍ സമയത്ത് മുകളിലെ വെന്റുകള്‍ വഴി തണുത്ത വായു മുറിയിലാകെ പടരുമ്പോള്‍, ചൂടാക്കല്‍ സമയത്ത് താഴെ ഭാഗത്തുനിന്ന് ചൂട് വായു പുറപ്പെടുന്നു. ഇതിലൂടെ വര്‍ഷം മുഴുവന്‍ സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഈ ഡിസൈന്‍ സഹായിക്കുന്നു.