

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗൃഹോപകരണ രംഗത്തെ ആഗോള ബ്രാന്‍ഡായ ഹൈസെന്‍സ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 60ലധികം നന്തിലത്ത് ജിമാര്‍ട്ട് ഷോറൂമുകളില്‍ ഇനി ഹൈസെന്‍സിന്‍റെ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ദക്ഷിണേന്ത്യയില്‍ വിപണി സാന്നിദ്ധ്യം വിപുലമാക്കാനുള്ള ഹൈസെന്‍സ് ഇന്ത്യയുടെ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെയ്പ്പാണ് 43 വര്‍ഷത്തെ പാരമ്പര്യമുള്ള നന്തിലത്തുമായുള്ള ഈ പങ്കാളിത്തം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിപണികളിലൊന്നാണ് കേരളം. പ്രീമിയം ഗൃഹോപകരണങ്ങള്‍ക്കും ബിഗ് സ്ക്രീന്‍ ടെലിവിഷനുകള്‍ക്കും ഏറെ ആവശ്യക്കാരാണ് കേരളത്തിലുള്ളത്.
ഗുണനിലവാരത്തിനും പുതുമയ്ക്കും വിശ്വാസ്യതയ്ക്കും പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളുള്ള കേരളം ഹൈസെന്‍സിന് എന്നും മുന്‍ഗണനയുള്ള വിപണിയാണെന്ന് ഹൈസെന്‍സ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ പുതിയ തലമുറ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും കേരളത്തിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മികച്ച സേവനവും ഷോപ്പിങ് അനുഭവവും ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലോകോത്തര സാങ്കേതികവിദ്യ കേരളത്തിലെ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗോപു നന്തിലത്ത് പറഞ്ഞു. പുതുമയ്ക്കും പ്രവര്‍ത്തനമികവിനും പേരുകേട്ട അതിവേഗം വളരുന്ന ആഗോള ബ്രാന്‍ഡാണ് ഹൈസെന്‍സ്. സംസ്ഥാനത്തെ വീടുകളില്‍ ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച സേവനത്തോടും മൂല്യത്തോടും കൂടി ലഭ്യമാക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.