മകന് ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല ; ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നു പോലും അവനറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി|Pinarayi Vijayan

എനിക്ക് ദുഷ്‌പേരുണ്ടാക്കുന്ന രീതിയില്‍ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല.
pinarayi vijayan
Published on

തിരുവനന്തപുരം : മകൻ വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എനിക്ക് ദുഷ്‌പേരുണ്ടാക്കുന്ന രീതിയില്‍ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല. മക്കളില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും മകന്‍ ജോലി പിന്നെ വീട് എന്ന രീതിയില്‍ പോകുന്നയാളാണ്.രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചില ഏജന്‍സികളെ കൊണ്ടുവന്ന് മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് നാട്ടില്‍ വിലപ്പോവുമെന്നാണോ കരുതുന്നത്. അത്തരം പ്രചരണങ്ങള്‍ നാട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നതിന് നിങ്ങളുടെ സ്ഥാപനങ്ങളില്‍ ചിലതിനെ സ്വാധീനിച്ചാല്‍ ഇതെല്ലാം അട്ടിമറിക്കാന്‍ കഴിയുമെന്നാണോ കരുതുന്നത്. അതൊന്നും സംഭവിക്കുന്ന കാര്യമല്ല.

ഞാന്‍ എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്ന്.

ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ജോലി, വീട് എന്ന് പറഞ്ഞ് ജീവിക്കുന്ന ആളാണ് വിവേക് കിരൺ. മകനെ കുറിച്ചോർത്ത് അഭിമാനം മാത്രമാണ്. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല.രണ്ട് മക്കളെ കുറിച്ചും തനിക്ക് അഭിമാനം മാത്രമാണ് ഉള്ളത്.

ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നിട്ടില്ല. സമൻസിനെ കുറിച്ച് ഒരു വിവരവും ഇല്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com