Kerala
വിപണിയില്‍ ഇന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതിഫലിച്ചു; ഇത്തവണ അദാനിക്ക് വമ്പൻ നേട്ടം
ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വമ്പൻ കുതിപ്പ്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്ന് ഉണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളില്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ 5.5% വീതവും അദാനി പോര്‍ട്സ് & SEZ, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 4% വീതവും ഉയർച്ച ഉണ്ടായി. അംബുജ സിമന്റ്, എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരി മൂല്യവും ഇന്നുയര്‍ന്നിട്ടുണ്ട്.