Himalaya Babycare : ഇന്ത്യയിലുടനീളം അഞ്ഞൂറിലധികം മുലയൂട്ടൽ മുറികളുമായി ഹിമാലയ ബേബികെയർ

Himalaya Babycare
Published on

കൊച്ചി: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അവരുടെ ആരോഗ്യകരമായ പുതുജീവിതത്തിന്റെ തുടക്കം പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ സ്ഥായിയായ പ്രതിബദ്ധതയുടെ ഭാഗമായി, അമ്മമാർക്ക് തങ്ങളുടെ കൈക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി മുലയൂട്ടുന്നതിനായി ഇന്ത്യയിലുടനീളം 500-ലധികം ഫീഡിംഗ് റൂമുകൾ വിജയകരമായി സ്ഥാപിച്ചതായി ഹിമാലയ ബേബികെയർ അറിയിച്ചു. അമ്മമാർക്ക് ഏറെ അന്തസ്സോടെയും ആശ്വാസത്തോടെയും കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനായി സ്വകാര്യതയും വൃത്തിയും ഉറപ്പുനല്കുന്നവയാണ് ഈ കേന്ദ്രങ്ങൾ. മാതൃക്ഷേമത്തെക്കുറിച്ചുള്ള പൊതു അവബോധം ഏറെ നിർണായകമായ ഈ കാലത്ത് ശുചിത്വമുള്ളതും സന്ദർഭോചിതമായതുമായ ഇത്തരം കേന്ദ്രങ്ങൾ അമ്മമാർക്കൊപ്പം നിൽക്കാനുള്ള ഹിമാലയ ബ്രാൻഡിന്റെ നിരന്തരമായ ശ്രമങ്ങളിലെ ഒരു നാഴികക്കല്ലാണ്.

കേരളത്തിൽ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ തുടങ്ങി മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ട്രാൻസിറ്റ് ഹബ്ബുകൾ വരെ, രാജ്യവ്യാപകമായി 27 വിമാനത്താവളങ്ങളിൽ മുലയൂട്ടൽ മുറികൾ സ്ഥാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ 33 റെയിൽവേ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്. ഇതിനുപുറമെ, ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലുമായി 141 ആശുപത്രികളിലും തിരക്കേറിയ മറ്റ് പ്രദേശങ്ങളിലുമായി 268 മുറികളുണ്ട്.

2025 ജൂൺ വരെ ആകെ 502 ഫീഡിംഗ് റൂമുകളാണ് പ്രവർത്തനക്ഷമമായത്. ഹിമാലയ നടത്തിയ ഒരു സർവേ പ്രകാരം പ്രതിദിനം ശരാശരി 30 അമ്മമാർ ഓരോ ഫീഡിംഗ് റൂമും ഉപയോഗിക്കുന്നു എന്നത് ഇത്തരം സൗകര്യങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എടുത്തുകാണിക്കുന്നു. അതായത്, രാജ്യത്തുടനീളം ഹിമാലയ ബേബികെയർ ശ്രദ്ധാപൂർവ്വമായി രൂപകൽപ്പന ചെയ്തതും മാതൃ സൗഹൃദവുമായ ഈ ഇടങ്ങൾ കൊണ്ട് പ്രതിവർഷം 55 ലക്ഷത്തിലധികം അമ്മമാർക്കാണ് സ്വകാര്യതയും ശുചിത്വവുമുള്ള ഈ ഫീഡിംഗ് ഏരിയകൾ കൊണ്ടുള്ള ഗുണം ലഭിയ്ക്കുന്നത്.

ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഹിമാലയ വെൽനസ് കമ്പനിയുടെ ബേബികെയർ ഡയറക്ടർ ശ്രീ. ചക്രവർത്തി എൻ വി പറഞ്ഞത് ഹിമാലയ ബേബികെയറിൽ, കുഞ്ഞുങ്ങളും അമ്മമാരും എല്ലായ്പ്പോഴും തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ കേന്ദ്രബിന്ദുവാണ് എന്നാണ്. "ഞങ്ങൾ ഒരുക്കിയ ഈ മുലയൂട്ടൽ മുറികൾ, എവിടെയായിരുന്നാലും ശ്രദ്ധയോടെയും ചിന്താപൂർവ്വമായും അമ്മമാർക്കൊപ്പം നിൽക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. അമ്മമാർക്ക് അവരുടെ യാത്രകളിലോ സുഖസൗകര്യങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തങ്ങൾ അന്വേഷിക്കുന്ന സ്വകാര്യത ഉറപ്പുനൽകുന്നതിൽ വലിയൊരു മുന്നേറ്റമാണ് ഈ മുറികൾ," അദ്ദേഹം പറഞ്ഞു.

ഓരോ അമ്മയ്ക്കും കുഞ്ഞിനും 'ആനന്ദകരമായ തുടക്കം' ഉറപ്പാക്കുക എന്ന ഹിമാലയയുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. അതോടൊപ്പം ഇന്ത്യയിലെ നഗരങ്ങളിലും നഗരവൽക്കരിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിലുമുള്ള മാതാപിതാക്കൾ നേരിടുന്ന ദൈനംദിന യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ അഭിസംബോധന ചെയ്യുന്നതിലൂടെ വളരെ സൂക്ഷ്മവും എന്നാൽ അർത്ഥവത്തായതുമായ ഒരു സാമൂഹിക മാറ്റമാണ് ഇത് സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ശ്രമങ്ങളെ വളരെ ശക്തമായ ഒരു ബ്രാൻഡ് ലക്ഷ്യവുമായി സംയോജിപ്പിക്കുന്നതിലൂടെ, മാതൃ സുഖത്തിനും പരിചരണത്തിനും കേവലം പിന്തുണ നൽകുന്നതിനു പകരം അതൊരു മുൻഗണനയായെടുക്കുന്ന ഭാവിയിലേക്കുള്ള വഴിയൊരുക്കുകയാണ് ഹിമാലയ ബേബികെയർ.

Related Stories

No stories found.
Times Kerala
timeskerala.com