

കൊച്ചി: ബേബി കെയര്‍ ബ്രാന്‍ഡായ ഹിമാലയ ബേബികെയര്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു. അമ്മമാര്‍ വിശ്വസിക്കുകയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഹിമാലയ ബേബികെയര്‍ കുഞ്ഞുങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ബ്രാന്‍ഡാണ് എന്ന സന്ദേശമാണ് പുതിയ ക്യാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. എ ഐ സാധ്യത ഉപയോഗപ്പെടുത്തി മലയാളം ഉള്‍പ്പടെ എട്ട് ഭാഷകളിലാണ് ക്യാമ്പയിന്‍ തയ്യാറാക്കിയത്. (Himalaya)
'ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു, അമ്മമാര്‍ വിശ്വസിക്കുന്നു, കുഞ്ഞുങ്ങള്‍ സ്‌നേഹിക്കുന്നു' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയ്ന്‍ കുഞ്ഞുങ്ങള്‍ സ്‌നേഹിക്കുകയും, അമ്മമാര്‍ വിശ്വസിക്കുകയും, ഡോക്ടര്‍മാര്‍ ശുപാര്‍ശചെയ്യുകയും ചെയ്യുന്ന ഈ ബ്രാന്‍ഡിന്റെ അതുല്യമായ ശക്തി എടുത്തുകാണിക്കുന്ന ഒന്നാണ്. വിശ്വാസത്തിന്റെ കരുത്തുറ്റ അടിത്തറയില്‍ നിര്‍മ്മിച്ച ഈ ചിത്രം, കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കവും എന്നാല്‍ ശക്തവുമായ ശബ്ദങ്ങള്‍ പകര്‍ത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു 'ഓള്‍ ഇന്ത്യ ടൈനി ടോക്ക് സമ്മിറ്റ്'ന് ശേഷം, ലോകത്ത് ഏറ്റവും സത്യസന്ധമായി അഭിപ്രായപ്രകടനം നടത്തുന്ന കുഞ്ഞുങ്ങളെ അഭിമുഖം ചെയ്യാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ഒത്തുകൂടുന്ന ഒരു പത്രസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഉരുത്തിരിയുന്നത്. അവരില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍, ഒരു കുഞ്ഞ് വളരെ മധുരമായി'അമ്മ'എന്ന് ഉത്തരം നല്‍കുന്നു. അമ്മയാണ് എപ്പോഴും ഒരു കുഞ്ഞിന്റെ ആദ്യത്തേതും ഏറ്റവും വിശ്വസനീയവുമായ വഴികാട്ടിയെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആരുടെ ഉപദേശത്തെയാണ് അവര്‍ ആശ്രയിക്കുന്നത് എന്ന് ചോദിയ്ക്കുമ്പോള്‍ മറ്റൊരു കുഞ്ഞ് മറുപടി നല്‍കുന്നത് 'ഡോക്ടര്‍' എന്നാണ്. ഇതാകട്ടെ മാതാപിതാക്കള്‍ ശിശുരോഗ വിദഗ്ധരില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.
അമ്മയാണ് എപ്പോഴും ഒരു കുഞ്ഞിന്റെ ആദ്യത്തേതും ഏറ്റവും വിശ്വസനീയവുമായ വഴികാട്ടിയെന്ന് ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം മാതാപിതാക്കള്‍ ശിശുരോഗ വിദഗ്ധരില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെയും പുതിയ ക്യാമ്പയിന്‍ കാണിച്ചുതരുന്നു. കുഞ്ഞുങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന വിശ്വാസമാണ് ഹിമാലയ ബേബികെയറിനെ മുന്നോട്ട് നയിക്കുന്നതെന്ന് ഹിമാലയ വെല്‍നസ് കമ്പനിയുടെ ബിസിനസ് ഡയറക്ടര്‍ രാജേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.