Hijab : ഹിജാബ് വിവാദം : 2 ദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു, ആവശ്യമുന്നയിച്ച കുട്ടി ഇന്ന് എത്തില്ല

സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവ് വ്യക്തമാക്കി.
Hijab : ഹിജാബ് വിവാദം : 2 ദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു, ആവശ്യമുന്നയിച്ച കുട്ടി ഇന്ന് എത്തില്ല
Published on

കൊച്ചി : ഹിജാബ് വിവാദത്തിന് പിന്നാലെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു. അതേസമയം, ആവശ്യവുമായി എത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ എത്തില്ല എന്നാണ് വിവരം. (Hijab controversy in school)

കുട്ടിയുടെ രക്ഷിതാവ് പറയുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തു എന്നാണ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ പറഞ്ഞിരുന്നു.

ഈ പ്രതികരണം ഉണ്ടായത് സ്‌കൂൾ മാനേജ്‌മെൻറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ്. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com