ഹൈസ്കൂളിലെ ഹിജാബ് വിവാദം ; വിദ്യാഭ്യാസ മന്ത്രി വർഗീയത ആളിക്കത്തിക്കുകയാണെന്ന് അഭിഭാഷക |hijab controversy
കൊച്ചി : എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സ്കൂൾ അധികൃതരുടെ അഭിഭാഷക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയിൽ ആശങ്ക ഉണ്ടെന്ന് അഭിഭാഷക.
സ്കൂൾ യൂണിഫോം സംബന്ധിച്ച നിയമങ്ങൾ പാലിക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് അറിയിച്ചിരുന്നു. കുട്ടിയെ തുടർന്നും അതേ സ്കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ പരിഹാരം കണ്ടിട്ടും എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല.
കുട്ടികളിൽ തുല്യത ഉറപ്പിക്കാനാണ് സ്കൂളിൽ യൂണിഫോം. ഇക്കാര്യത്തിൽ സർക്കാർ കൂടുതലായി ഇടപെടൽ നടത്തുന്നു എന്ന് സംശയിക്കുന്നു. മന്ത്രി വർഗീയത ആളിക്കത്തിക്കുകയാണ്. ഉത്തരവ് സ്കൂൾ അധികൃതർക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി.