കൊച്ചി : പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ആൻഡ് വിദ്യാർഥികൾ സ്‌കൂളിൽ നിന്ന് ടി സിക്കായി അപേക്ഷ നൽകി. ഹിജാബ് വിവാദത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നടപടി. (Hijab controversy in Ernakulam school)
പഠനം നിർത്തി വേറെ സ്‌കൂളിലേക്ക് മാറുന്നത് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ്. കൂട്ടിക്കൽ കുട്ടികളെ തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേക്കാണ് ചേർക്കുന്നത് എന്നാണ് വിവരം.
സ്‌കൂൾ മാറ്റത്തിന് നൽകിയ അപേക്ഷയിൽ പറയുന്നത് ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ മാനേജ്മെന്‍റും പിടിഎ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചുവെന്ന് ആണ്. ഹിജാബ് ധരിച്ചെത്തുന്ന കുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതെന്നും രക്ഷിതാവിൻ്റെ സമൂഹ മാധ്യമ പോസ്റ്റിലുണ്ട്.