കൊച്ചി : പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാടറിയിച്ച് വിദ്യാർത്ഥിനിയുടെ കുടുംബം. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ല എന്നാണ് ഇവർ പറയുന്നത്. (Hijab controversy in Ernakulam school )
സംഭവത്തിൽ ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തുടർ തീരുമാനം ഉണ്ടാവുകയെന്നും ഇവർ കൂട്ടിച്ചേർത്തു. സ്‌കൂൾ നൽകിയ ഹർജിയിൽ കുടുംബത്തെയും കക്ഷി ചേർത്തിരുന്നു.
ഈ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കുട്ടിയെ അതുവരെ സ്‌കൂളിലേക്ക് വിടില്ല എന്നാണ് ഇവരുടെ തീരുമാനം. കുട്ടിയുടെ ടി സി വാങ്ങുമെന്നാണ് കഴിഞ്ഞ ദിവസം പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.