കൊച്ചി : ഹിജാബ് വിവാദത്തിൽ സമൂഹമാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് പരാതി. പി ടി എ എക്സിക്യൂട്ടീവ് അംഗം പരാതി നൽകിയത് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെയാണ്. പരാതി നൽകിയിരിക്കുന്നത് ജമീർ ആണ്. സബർ പോലീസിനാണ് ഇയാൾ പരാതി സമർപ്പിച്ചത്. ഇത് കസബ സ്റ്റേഷനിലേക്ക് മാറ്റി. ( Hijab controversy in Ernakulam school )
മന്ത്രി വി ശിവൻകുട്ടി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. കുട്ടിയുടെ പിതാവ് ടി സി വാങ്ങാൻ തീരുമാനിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിക്ക് താൽപര്യം ഉണ്ടെങ്കിൽ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിന് സ്‌കൂൾ മാനേജ്‌മെൻറാണ് ഉത്തരവാദിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു സ്‌കൂളിനെയും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല എന്നും, സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം ആണെന്നും അദ്ദേഹം പറഞ്ഞു.