Hijab : 'മകൾക്ക് സ്‌കൂളിൽ തുടരാൻ താൽപര്യമില്ല, സ്‌കൂൾ മാറ്റും': ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ്

ഇതുവരെയും സ്‌കൂൾ അധികൃതർ തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പിതാവ് അറിയിച്ചത്
Hijab controversy in Ernakulam school

കൊച്ചി : ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് വിദ്യാർത്ഥിനിയുടെ പിതാവ്. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് മകൾക്ക് സ്‌കൂളിൽ തുടരാൻ താൽപര്യമില്ലെന്നാണ്. (Hijab controversy in Ernakulam school)

ഇനി കുട്ടിയെ അങ്ങോട്ടേക്ക് വിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയും സ്‌കൂൾ അധികൃതർ തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പിതാവ് അറിയിച്ചത്. അതേസമയം, ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് സ്‌കൂൾ മാനേജ്‌മെന്റ്.

നേരത്തെ ഈ തീരുമാനം അംഗീകരിച്ചുവെങ്കിലും കുട്ടിയുടെ പിതാവ് പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരുത്തി. മന്ത്രി വി ശിവൻകുട്ടി സ്‌കൂൾ മാനേജ്‌മെൻറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com