വയനാട്: സുൽത്താൻ ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മുഖ്യപ്രതി അറസ്റ്റിലായി. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ സുഹാസിനെയാണ് ഒളിവിൽ കഴിയവേ ബത്തേരി പോലീസ് പിടികൂടിയത്. മൂന്ന് ദിവസം മുൻപാണ് സുഹാസ് പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. (Highway robbery case, Accused who attacked SI and escaped from custody arrested)
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്ത ശേഷം ബത്തേരിയിലേക്ക് കൊണ്ടുവരുന്ന വഴി, ബത്തേരി എസ്.ഐ. റാംകുമാറിനെ ആക്രമിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു.
കുഴൽപ്പണ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട സുഹാസ്, ബത്തേരി മുത്തങ്ങ കല്ലൂരിൽ വെച്ച് ഇന്നോവ കാർ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഇയാൾക്കൊപ്പം കേസിൽ ഉൾപ്പെട്ട മറ്റൊരാളെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. സുഹാസ് 2018-ലും സമാനമായ കേസിൽ പ്രതിയായിരുന്നു. ഇയാളെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിന് വലിയ ആശ്വാസമായി.