Lionel Messi : മെസ്സിയും കൂട്ടരും എത്തുന്നു: കേരളത്തിൽ വൻ തയ്യാറെടുപ്പ്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു

മുഖ്യമന്ത്രി പറഞ്ഞത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്നാണ്.
Lionel Messi : മെസ്സിയും കൂട്ടരും എത്തുന്നു: കേരളത്തിൽ വൻ തയ്യാറെടുപ്പ്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു
Published on

തിരുവനന്തപുരം : കേരളത്തിൽ മെസ്സിയും കൂട്ടരുമെത്തുന്നതിനാൽ ആരാധകർ നിറഞ്ഞ ആവേശത്തിലാണ്. അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്റെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനായി ഉന്നതതല യോഗം ചേർന്നു. (Higher level meeting regarding Lionel Messi's visit to Kerala)

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നവംബറിൽ മത്സരം നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. ഇത് ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനായുള്ള പണികൾ ഉടൻ തന്നെ പൂർത്തിയാകും.

ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം എന്നിവ നടപ്പിലാക്കും. മുഖ്യമന്ത്രി പറഞ്ഞത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്നാണ്.

ഇതിനായി ഒരു ഐ എ എസ് ഓഫീസറെ നിയമിക്കും. കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാന്‍, പി രാജീവ്, എംബി രാജേഷ്, ഡോ. എ ജയതിലക്, റവാഡ ചന്ദ്രശേഖര്‍ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com