കണ്ണൂർ : കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി.സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെയാണ്മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി പിടികൂടിയത്. കോപ്പിയടിച്ച പെരളശേരി സ്വദേശി മുഹമ്മദ് സഹദിനെ പിഎസ് സി വിജിലൻസ് വിഭാഗം പിടികൂടിയത്.
പയ്യാമ്പലം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു പരീക്ഷ നടന്നത്.നേരത്തെ തന്നെ പിഎസ്‌സി വിജിലൻസ് വിഭാഗത്തിന് സംശയങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഇന്ന് പരീക്ഷയ്ക്കിടെ പരിശോധന നടത്തിയത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിന്റെ ഉത്തരങ്ങൾ ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. പരിശോധനയിൽ പിഎസ് സി വിജിലൻസ് വിഭാഗം ഇത് കണ്ടെത്തി. ഇതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.