ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി KD പ്രതാപന് ജാമ്യം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ED | High Rich Fraud

കേസിൽ ഇ.ഡി. അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി KD പ്രതാപന് ജാമ്യം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ED | High Rich Fraud
Published on

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കെ.ഡി. പ്രതാപന് ജാമ്യം അനുവദിച്ച് കോടതി. കൊച്ചിയിലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി.എം.എൽ.എ.) കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16 മാസമായി ഇയാൾ ജയിലിൽ തുടരുകയായിരുന്നു.(High Rich Fraud Case, Accused gets bail; ED says it will approach High Court)

അതേസമയം, കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.).

കേസിൽ ഇ.ഡി. അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇ.ഡി. കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സ്ഥാപന ഉടമകളായ ടി.ഡി. പ്രതാപൻ, ഭാര്യ ശ്രീന അടക്കം 37 പേരെയാണ് ഇ.ഡി. പ്രതികളാക്കിയത്.

കുറ്റപത്രവും അനുബന്ധ രേഖകളും അടക്കം 11,500 പേജുകളുളള റിപ്പോർട്ടാണ് ഇ.ഡി. കോടതിയിൽ സമർപ്പിച്ചത്. സ്ഥാപന ഡയറക്ടർമാരായ പ്രതാപനും ശ്രീനയ്ക്കുമൊപ്പം 15 പ്രൊമോട്ടർമാരെയും ഇ.ഡി. പ്രതിചേർത്തു. അടുത്തയിടെ 33.7 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണത്തിൻ്റെ തുടക്കത്തിൽ മരവിപ്പിച്ച 244 കോടി രൂപയുടെ സ്വത്തുക്കൾ ഉൾപ്പെടെ ആകെ 277 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് കുറ്റപത്രത്തിലുണ്ട്. 'നിക്ഷേപം' എന്ന പേരിലാണ് പ്രതാപനും ശ്രീനയും അടക്കമുള്ളവർ പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചത്.

ഹൈറിച്ച് ഗ്രോസറി, ഫാം സിറ്റി, എച്ച്.ആർ. ക്രിപ്റ്റോ, എച്ച്.ആർ. ഒ.ടി.ടി. തുടങ്ങിയ പേരുകളിലായിരുന്നു നിക്ഷേപ സമാഹരണം. പിരിച്ചെടുത്ത ശതകോടികൾ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തേക്കടക്കം കടത്തി. വിദേശത്ത് ക്രിപ്റ്റോ കറൻസിയിലും നിക്ഷേപിച്ചു. കള്ളപ്പണ ഇടപാട് അടക്കം നടത്തി സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചുവെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com